Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ചിത്രത്തെ പറ്റി പ്രചരിക്കുന്നത് വ്യാജവാർത്ത, വൺ തിയേറ്റർ റിലീസ് തന്നെയെന്ന് സന്തോഷ് വിശ്വനാഥ്

വൺ
, ചൊവ്വ, 11 ഓഗസ്റ്റ് 2020 (14:10 IST)
മമ്മൂട്ടി ചിത്രമായ വൺ ഓടിടി റിലീസിനില്ലെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജമണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം  വാർത്തകൾ എവിടെ നിന്നാണ് വന്നതെന്ന് കാര്യം അറിയില്ലെന്നും സംവിധായകൻ പറഞ്ഞു.
 
വണ്ണിന് രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് ലോക്ക്ഡൗൺ വരുന്നത്. വലിയ ആൾക്കൂട്ടം വരുന്ന ഭാഗമാണ് ചിത്രീകരിക്കേണ്ടത്. ഏതാണ്ട് അയ്യായിരം പേരെങ്കിലും വേണ്ട രംഗമാണീത്.ടെയ്ൽ എൻഡ് ആണ്. ഇപ്പോഴത്തെ സാഹചര്യത്തിലും ഈ ഭാഗം ചിത്രീകരിക്കാൻ ആകില്ല. അതിനാൽ തന്നെ റിലീസും തീരുമാനിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.
 
ഇച്ചായീസ് പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയ്‌ക്ക് പുറമെ ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ തുടങ്ങിയ താരനിരയും അണിനിരക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ എക്സ്പ്രസ് യാത്ര തുടങ്ങിയിട്ട് ഏഴു വർഷം !