Webdunia - Bharat's app for daily news and videos

Install App

സ്‌കോട്ട്‌ലന്‍ഡിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി നടി സനുഷ

ബിരുദദാന ചടങ്ങില്‍ തന്റെ പേര് വിളിക്കുന്നതും കാത്ത് യൂണിവേഴ്‌സിറ്റി ഹാളില്‍ ഇരിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയും സ്വപ്‌നങ്ങളോടെയും തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട ഒരു പെണ്‍കുട്ടിയെ താന്‍ ഓര്‍ത്തെന്ന് സനുഷ പറയുന്നു

രേണുക വേണു
വെള്ളി, 19 ജൂലൈ 2024 (10:39 IST)
Sanusha Santhosh

സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി സനുഷ സന്തോഷ്. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സനുഷ ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 'ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റി' എന്നതിലാണ് സനുഷ എം.എസ്.സി കരസ്ഥമാക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങിനു ശേഷമുള്ള ചിത്രങ്ങളും സനുഷ പങ്കുവെച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanusha Santhosh???? (@sanusha_sanuuu)

ബിരുദദാന ചടങ്ങില്‍ തന്റെ പേര് വിളിക്കുന്നതും കാത്ത് യൂണിവേഴ്‌സിറ്റി ഹാളില്‍ ഇരിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയും സ്വപ്‌നങ്ങളോടെയും തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട ഒരു പെണ്‍കുട്ടിയെ താന്‍ ഓര്‍ത്തെന്ന് സനുഷ പറയുന്നു. ' രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു,' സനുഷ കുറിച്ചു. 
 
മമ്മൂട്ടി ചിത്രം 'കാഴ്ച'യിലൂടെയാണ് സനുഷ മലയാളികള്‍ക്ക് സുപരിചിതയായത്. മിസ്റ്റര്‍ മരുമകന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, സപ്തമശ്രീ തസ്‌കര, വേട്ട, ഒരു മുറൈ വന്ത് പാര്‍ത്തായാ തുടങ്ങി ഒട്ടേറെ നല്ല സിനിമകളില്‍ സനുഷ അഭിനയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments