Publish Date: Mon, 06 Sep 2021 (12:03 IST)
Updated Date: Mon, 06 Sep 2021 (12:06 IST)
കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ശരണ്യ മോഹന്‍. മോളിവുഡിനെക്കാള്‍ കോളിവുഡിലാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബാലനടിയായാണ് ശരണ്യ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്.തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ഇന്ന് നടിയുടെ വിവാഹ വാര്‍ഷികമാണ്.
2015 സെപ്‌ററംബര്‍ 6 നാണ് ശരണ്യ വിവാഹിതയായത്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകളുമായി നടി എത്തി. 'ഞങ്ങളുടെ വാര്‍ഷികം ഒരു ക്ഷണിക ആഘോഷം മാത്രമാണ്, എന്നാല്‍ ഞങ്ങളുടെ വിവാഹം കാലാതീതമായ ഒന്നാണ്,'-ശരണ്യ മോഹന്‍ കുറിച്ചു.
2011ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം വേലായുധം റിലീസായി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തന്നെ 'ദളപതി തങ്കച്ചി' എന്നാണ് ആളുകള്‍ വിളിക്കുന്നതെന്ന് നടി ശരണ്യ മോഹന്‍ പറഞ്ഞിരുന്നു. വിജയിനോടൊപ്പം വര്‍ക്ക് ചെയ്തതില്‍ അഭിമാനം തോന്നുന്നുവെന്ന് എന്നാണ് ശരണ്യ കുറിച്ചത്.
നര്‍ത്തകി കൂടിയായ ശരണ്യ മോഹന്‍ നടന്‍ ചിമ്പുവിന് ഭരതനാട്യം പരിശീലിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വൈറലായി മാറിയിരുന്നു.ചിമ്പു 'ഈശ്വരന്‍' എന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പ് നടക്കുമ്പോഴായിരുന്നു പരിശീലനം.