Webdunia - Bharat's app for daily news and videos

Install App

'സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ കുറിച്ചുള്ള അറിവില്ലായമയാണ്'; സാറാസിനെക്കുറിച്ച് ഹരീഷ് പേരടി

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ജൂലൈ 2021 (12:56 IST)
ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രമാണ് സാറാസ്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയെക്കുറിച്ച് നടന്‍ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്
 
കല്യാണം എന്ന Establishment നോട് യോജിക്കാതെ തന്നെ ഒരു സ്ത്രിക്ക് അവള്‍ക്ക് തോന്നുന്ന സമയത്ത് ശാസ്ത്രിയമായി.അവള്‍ അറിയാത്ത, ജീവിതത്തില്‍ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷന്റെ ബിജം സ്വീകരിച്ച് ഗര്‍ഭണിയാകാന്‍ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സബ്രദായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോള്‍ ജയിലില്‍ സ്വാതന്ത്രത്തിനെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി.
 
കരയുന്ന കുട്ടിയെ ഒന്ന് എടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഈ പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാനും പറ്റുന്നില്ല..അവള്‍ കഥ പറയുന്ന സമയത്തൊക്കെ സംഗീതം കൊണ്ട് രംഗങ്ങള്‍ നിശബ്ദമാക്കപ്പെടുന്നുമുണ്ട്..(ചില സിനിമകളില്‍ തെറികള്‍ പറയുമ്പോള്‍ mute ചെയ്യുന്നതുപോലെ).
 
അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ ( മുന്നോട്ടുള്ള കുതിപ്പിനെ) കുറിച്ചുള്ള അറിവില്ലായമയാണ്.
 
പൂര്‍ണ്ണ ഗര്‍ഭിണിയായ പോലീസ് ഓഫീസര്‍ നായകന്റെ മുഖത്തേക്ക് തോക്കുചൂണ്ടി നില്‍ക്കുന്ന നാലാം സീസണ്‍ കഴിഞ്ഞ് ലോകം മുഴുവന്‍ money heistന്റെ അഞ്ചാം സീസണു കാത്തിരിക്കുമ്പോള്‍ ആണ് ഈ സിനിമ.ക്യാമറയേയും സംവിധായകനേയും തട്ടിമാറ്റി കടന്നു പോയ ആദാമിന്റെ വാരിയെല്ലുകള്‍ ജീവിച്ച സ്ഥലത്ത്,വിപ്ലവം നടത്തിയ സ്ഥലത്ത്,എല്ലാ establishment കളെയും അംഗീകരിച്ച പ്രസവിക്കാന്‍ താത്പര്യമില്ലാത്ത,എന്നാല്‍ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി.മലയാള സിനിമയുടെ ഒരു രാഷ്ട്രിയ ദൂരെമേയല്ല.നായകന്റെ ലിംഗത്തിന് വിശുദ്ധിയുള്ളതുകൊണ്ട് ചവിട്ടേറ്റുവാങ്ങാന്‍ ഒരു സഹനടന്റെ ലിംഗവും.മനോഹരമായ tail end.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

അടുത്ത ലേഖനം
Show comments