അയ്യപ്പനും കോശിയും തമിഴില്‍, ശരത്‌കുമാറും ശശികുമാറും നായകന്‍‌മാര്‍

ഗേളി ഇമ്മാനുവല്‍

ശനി, 21 മാര്‍ച്ച് 2020 (15:45 IST)
മലയാളത്തിലെ മെഗാഹിറ്റ് സിനിമ ‘അയ്യപ്പനും കോശിയും’ തമിഴിലേക്ക്. എസ് കതിരേശന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ശരത് കുമാറും ശശികുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി ശരത് കുമാറും പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ശശികുമാറും എത്തും. ബിഗ് ബജറ്റില്‍ ചിത്രീകരിക്കുന്ന സിനിമ പൂര്‍ണമായും തമിഴ്‌നാട്ടിലായിരിക്കും ചിത്രീകരിക്കുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വൈറസിന് രണ്ടാംഭാഗം ? വെളിപ്പെടുത്തലുമായി ആഷിഖ് അബു !