Select Your Language

Notifications

webdunia
webdunia
webdunia
webdunia

13 വർഷത്തിനുശേഷം ശശികുമാർ സംവിധായകനായി തിരിച്ചെത്തുന്നു

13 വർഷത്തിനുശേഷം ശശികുമാർ സംവിധായകനായി തിരിച്ചെത്തുന്നു

കെ ആര്‍ അനൂപ്

, ശനി, 25 മാര്‍ച്ച് 2023 (14:56 IST)
സംവിധായകനായ നടൻ ശശികുമാർ വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു.2010-ൽ 'ഈശൻ' എന്നൊരു ചിത്രം സംവിധാനം ചെയ്തതിനുശേഷം ശശികുമാർ നടനെന്ന നിലയിൽ തിരക്കിലായി. ഇപ്പോഴിതാ 13 വർഷത്തിനുശേഷം ശശികുമാർ സംവിധായകനായി തിരിച്ചുവരാൻ ഒരുങ്ങുന്നു.

13 വർഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുണ്ട്.
 
അനുരാഗ് കശ്യപാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ വിജയകാന്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കാനാണ് പദ്ധതി, 2024ൽ റിലീസ് ചെയ്യും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് മടങ്ങി, ഇനി കാശ്മീരിലേക്ക് ശിവകാര്‍ത്തികേയന്‍