Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനെ സ്വന്തമാക്കി സീ നെറ്റ്‌വർക്ക്

Webdunia
ശനി, 21 ഏപ്രില്‍ 2018 (16:00 IST)
മോഹൻലാലിന്റെ കടുത്ത അരാധികയായി മഞ്ജു വാര്യർ വേഷമിട്ട ചിത്രം ‘മോഹൻലാലി‘ന്റെ സാറ്റലൈറ്റ് അവകാശം പ്രമുക ചാനൽ നെറ്റ്‌വർക്കായ സീ നെറ്റ്‌വർക്ക് സ്വന്തമാക്കി നാലു കോടി രൂപകാണ് ചിത്രത്തിന്റെ ഉപഗ്രഹ ചാനൽ പ്രക്ഷേപണ അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയത്. 
 
സിനിമ മികച്ച പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളുടെ ഡിജിറ്റൽ അവകാശവും സീ നെറ്റ്‌വർക്കിനു തന്നെയാണ്.  മോഹൻലാലിന്റെ പല ചിത്രങ്ങളിലൂടെയും കടന്നു പോകുന്ന സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. നർമ്മത്തിനു പ്രാധാന്യം നൽകിയുള്ളതാണ് ചിത്രം. 
 
ചിത്രത്തിൽ കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ കൈകാര്യം ചെയ്യുന്നത്. മീനുക്കുട്ടിയുടെ ഭർത്താവ് സേതുമാധവനായി വേഷമിടുന്നത് ഇന്ദ്രജിത് സുകുമാരനാണ്. സാജിദ് യാഹിയ സംവിധാനം ചെയ്ത സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്. 
 
മൈൻ‌ഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാറാന് ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിന്റെ റിലീസിൽ അനിശ്ചിതത്വം നേരിട്ടിരുന്നെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ച്  ആണിയറ പ്രവർത്തകർ ചിത്രം റിലീസിനെത്തിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ജ്യോതി വിജയകുമാർ, രമേഷ് പിഷാരടി, സന്ദീപ് വാര്യർ.. നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കരട് പട്ടികയുമായി കോൺഗ്രസ്

അടുത്ത ലേഖനം
Show comments