മമ്മൂട്ടിയെ വെല്ലാനാകുമോ അരവിന്ദ് സ്വാമിക്ക്? ഒരാഴ്ച കൂടി കാത്തിരിക്കാം!

Webdunia
ശനി, 21 ഏപ്രില്‍ 2018 (15:32 IST)
മലയാളത്തിലെ പല വമ്പന്‍ ഹിറ്റുകളും പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യുകയും അവിടെ മഹാവിജയമായിത്തീരുകയുമൊക്കെ ചെയ്യുന്നത് പതിവ് കാര്യമാണ്. മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാകാന്‍ തമിഴ് സിനിമാക്കാര്‍ കാത്തിരിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ വിജയിച്ചാല്‍ റീമേക്ക് ഉറപ്പ്.
 
മമ്മൂട്ടി മിന്നിത്തിളങ്ങിയ സിദ്ദിക്ക് ചിത്രം ‘ഭാസ്കര്‍ ദി റാസ്കല്‍’ ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് എത്തുകയാണ്. ഏപ്രില്‍ 27ന് ചിത്രം റിലീസ് നിശ്ചയിച്ചുകഴിഞ്ഞു. ‘ഭാസ്കര്‍ ഒരു റാസ്കല്‍’ എന്നാണ് ചിത്രത്തിന് പേര്. സിദ്ദിക്ക് തന്നെയാണ് സംവിധായകന്‍.
 
നയന്‍‌താരയായിരുന്നു മലയാളത്തില്‍ നായികയെങ്കില്‍ അമല പോള്‍ ആണ് തമിഴില്‍ നായികയാകുന്നത്. തെരിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബേബി നൈനികയും ഈ ചിത്രത്തിലുണ്ട്.
 
നാസര്‍, റോബോ ശങ്കര്‍, റിയാസ് ഖാന്‍, സിദ്ദിക്ക് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമരേഷ് ഗണേഷ് ആണ് ചിത്രത്തിന്‍റെ സംഗീതം. 
 
വിജയ് ഉലഗനാഥാണ് ക്യാമറ ചലിപ്പിക്കുന്നത്. മമ്മൂട്ടി അനശ്വരമാക്കിയ ഭാസ്കറിനെ അതിലും ഉജ്ജ്വലമാക്കാന്‍ അരവിന്ദ് സ്വാമിക്ക് കഴിയുമോ? ഒരാഴ്ചകൂടി കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments