Webdunia - Bharat's app for daily news and videos

Install App

'ശ്രീനി പഴയ ശ്രീനിയായി മാറി';'കുറുക്കന്‍' സെറ്റില്‍ സത്യന്‍ അന്തിക്കാട്

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (09:03 IST)
ശ്രീനിവാസന്‍ ഒരു ഇടവേളക്കുശേഷം അഭിനയ ലോകത്തേക്ക് തിരിച്ചെത്തുന്ന 'കുറുക്കന്‍'സെറ്റില്‍ കഴിഞ്ഞദിവസം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സന്ദര്‍ശിച്ചിരുന്നു.ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അര്‍ത്ഥത്തിലും എന്നാണ് സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ പറഞ്ഞത്.
 
സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്
 
മഴവില്‍ മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു-'ഞാന്‍ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു.'ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പറഞ്ഞു,'ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും'
 
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു. 
രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കന്‍' എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അര്‍ത്ഥത്തിലും.
നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികില്‍നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.
 
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ്, അഞ്ജലി സത്യനാഥ്, അന്‍സിബ ഹസ്സന്‍, ബാലാജി ശര്‍മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
മനോജ് റാംസിങ്ങ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മഹാ സുബൈര്‍ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments