Webdunia - Bharat's app for daily news and videos

Install App

ലളിത ചേച്ചിയില്ലെങ്കില്‍ ആ കഥാപാത്രവും ഇല്ല; പുതിയ സിനിമയില്‍ നിന്ന് ഒരു കഥാപാത്രത്തെ വെട്ടി സത്യന്‍ അന്തിക്കാട്

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (10:07 IST)
ജയറാം-മീര ജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മകള്‍. ഈ സിനിമയില്‍ കെ.പി.എ.സി.ലളിതയ്ക്കും ഒരു പ്രധാന കഥാപാത്രം സംവിധായകന്‍ നീക്കിവെച്ചിരുന്നു. ആദ്യം വിളിച്ചപ്പോള്‍ താന്‍ വരുമെന്ന് ലളിത അറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ലളിതയെ അലട്ടിയിരുന്ന സമയമാണ്. അതുകൊണ്ടാണ് സത്യന്‍ അന്തിക്കാട് ലളിതയെ വിളിച്ച് ഉറപ്പ് വാങ്ങിയത്. 
 
ലളിത ആരോഗ്യപ്രശ്നങ്ങളാല്‍ വിശ്രമിക്കുകയാണെന്ന് അറിഞ്ഞു. പുതിയ സിനിമയില്‍ ലളിത ചേച്ചിക്കും ഒരു കഥാപാത്രം മാറ്റിവെച്ചിട്ടുണ്ട്. ലളിത ചേച്ചിയെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടല്ലേ, വരാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. ഞാന്‍ വരും സത്യാ...എത്തിക്കോളാം...അതൊന്നും കുഴപ്പമില്ല എന്നായിരുന്നു ലളിത ചേച്ചിയുടെ മറുപടി. പിന്നീട് മകന്‍ സിദ്ധാര്‍ത്ഥ ഭരതനെ വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അമ്മയ്ക്ക് ഇടയ്ക്കിടെ ഓര്‍മ വന്നു പോയിക്കൊണ്ടിരിക്കുമെന്നും അപ്പോള്‍ പറഞ്ഞതാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അത്രയും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സമയത്തും ലളിത ചേച്ചിയുടെ മനസ്സില്‍ സിനിമ മാത്രമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
 
ഒടുവില്‍ ലളിത ചേച്ചിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ ആ കഥാപാത്രത്തെ തന്നെ ഒഴിവാക്കിയെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments