Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ കാരണം ഭാര്യയെയും മക്കളെയും കൂട്ടി അന്തിക്കാട്ടെ വീടുവിട്ട്, തൃശൂരിൽ ഫ്ലാറ്റിൽവന്ന് താമസിക്കേണ്ടിവന്നു: സത്യൻ അന്തിക്കാട്

Webdunia
ഞായര്‍, 17 മെയ് 2020 (13:02 IST)
സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ ഇരുവരും വലിയ സുഹൃത്തുക്കളുമാണ്. മോഹൻലാൽ കാരണം അന്തിക്കാട്ടെ വീട്ടിൽനിന്നും ഭാര്യയെയും മക്കളെയും കൂട്ടി തൃശൂരിൽ ഫ്ലാറ്റിലേയ്ക്ക് താമസം മാറ്റേണ്ടിവന്നു എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ സത്യൻ അന്തിക്കാട്. കുറേ വർഷങ്ങൾക്ക് മുൻപാണ്​സംഭവമാണ്.​ഒരു​ദിവസം​വൈകുന്നേരം​ലാന്‍ഡ്‌​ഫോണിലേക്ക്​ഒരു​കോൾ​വന്നു.​
 
ഒരാള്‍​കരഞ്ഞുകൊണ്ട് സംസാരിയ്ക്കുകയാണ്. വിളിയ്ക്കുന്നത് മലബാറുകാനാണെന്ന് സംസാരശൈലിയില്‍​നിന്ന് വ്യക്തമായി. സാര്‍​ഞാൻ ജബ്ബാറാണ് സറിനെ കാണാൻ വരുന്ന വഴിയിൽ എന്നെ കുറേ ആളുകൾ ബസ് സ്റ്റാൻഡിൽ തടഞ്ഞുവച്ചിരിയ്ക്കുകയാണ്.​ഞാന്‍​സാറിന്റെ​പേര് പറഞ്ഞിട്ടും​വിടുന്നില്ല. എന്നൊക്കെ പറഞ്ഞ് ബഹളം. ഏതൊ പൊക്കറ്റടിക്കാരൻ പിടിക്കപ്പെട്ടപ്പോൾ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിയ്ക്കുകയാണ് എന്ന് കരുതി ഫോൻ കട്ട് ചെയ്തു. വീണ്ടും കോൾ വന്നു.
 
ഏതൊ കള്ളൻ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിയ്ക്കുകയാണ് എന്ന് ഞാൻ ഉറപ്പിച്ചു. പൊലിസിനെയും കൂട്ടി അയാൾ എപ്പോൾ വേണമെങ്കിലും വീട്ടിലേയ്ക്ക് വരുമെന്ന് തോന്നി. ഞാൻ ഭാര്യയെയും മക്കളെയുമെല്ലാം കൂട്ടി തൃശൂരിലെ ഫ്ലാറ്റിലേയ്ക് പോയി. ഭാര്യയോട് ഇതോന്നും പറഞ്ഞിരുന്നില്ല. ഫ്ലാറ്റിലെത്തിയതോടെ പ്രിയദർശന്റെ ഫോൺ വന്നു. ഒരാൾ സഹായത്തിന് വിളിച്ചാൽ ഇങ്ങനെയാണോ പെരുമാറുക എന്നൊരു ചോദ്യവും. 
 
മോഹൻലാലാണ് ശബ്ദം മാറ്റി വിളിച്ചത് എന്ന് അപ്പോഴാണ് എനിയ്ക്ക് മനസിലായത്. പ്രിയദർശനും, മോഹൻലാലും, ശ്രീനിവാസനും മദ്രാസിൽ ഒന്നിച്ചിരുന്ന് എന്നെ പറ്റിക്കുകയയിരുന്നു. നേരിട്ടും ഫോണിലൂടെയും​നുണപറഞ്ഞ് ഫലിപ്പിച്ചും​പേരുമാറ്റി​പറഞ്ഞും​തന്നെ ഏറ്റവും​കൂടുതല്‍​പറ്റിക്കുന്നയാള്‍​മോഹന്‍ലാലാണ്. സത്യൻ അന്തിക്കാട് പറയുയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments