സാമ്പത്തിക പാക്കേജ്: ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40,000 കോടി, 100 യൂണിവേഴ്സിറ്റികൾ ഉടൻ ഓൺലൈൻ കോഴ്സുകൾ ആരംഭിയ്ക്കും

ഞായര്‍, 17 മെയ് 2020 (12:05 IST)
കൊവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള ആത്മനിർഭർ അഭിയാൻ സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം വിശദീകരിച്ച് നിർമല സീതാരാമൻ.ദേശീയ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, വിദ്യഭ്യാസം, കമ്പനി ആക്ടിലെയും, പൊതു മേഖല സ്ഥാപങ്ങളിലെ നയപരിശ്കാരം, വിഭവ സമാഹരണത്തിനായി സംസ്ഥാന സർക്കാരുകൾക്കുള്ള നിർദേശങ്ങൾ എന്നിവയാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
 
ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 40,000 കോടി രൂപ അധികം അനുവദിച്ചു. ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിയ്ക്കൂം. മെയ് 30 മുതൽ ഓൺലൈൻ കോഴ്സുകൾ ആരംഭിയ്ക്കാൻ രാജ്യത്തീ 100 പ്രമുഖ സർവകലാശാലകൾക്ക് അനുവാസം നൽകി. പബ്ലിക് ഹെൽത്ത് ലാബുകൾ ഉന്നത നിലവാരത്തിലേയ്ക്ക് ഉയർത്തും. രാജ്യത്ത് ജില്ലാ അടിസ്ഥാനത്തിൽ ആശുപത്രികളിൽ പകർച്ചവ്യാധി നിർമാർജനത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. അരോഗ്യ മേഖലയിലേയ്ക്ക് ചിലവാക്കുന്ന പണത്തിന്റെ തോത് വർധിപ്പിയ്ക്കും. എന്നിങ്ങനെയാണ് പ്രധാന പ്രഖ്യാപനങ്ങൾ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തട്ടിക്കൊണ്ടുപോയ ഒന്നര വയസ് പ്രായമായ കുട്ടിയ്ക്ക് കൊവിഡ് 19, പ്രതിയും പൊലീസുകാരും ഉൾപ്പടെ 22 പേർ ക്വാറന്റീനിൽ