സാധ്യതകൾ അനന്തം എ ഐ ഉപയോഗിച്ച് യുവാവാകാൻ ഒരുങ്ങി സത്യരാജ്

Webdunia
തിങ്കള്‍, 31 ജൂലൈ 2023 (18:43 IST)
ലോകമെങ്ങും ടെക്‌നോളജി വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. നിര്‍മ്മിത ബുദ്ധി കൊണ്ട് നിര്‍മിക്കുന്ന വീഡിയോകളും ഡീപ് ഫേയ്ക്ക് സാങ്കേതികവിദ്യയ്ക്കും വലിയ പ്രചാരമാണ് ഇന്നുള്ളത്. സിനിമാ മേഖലയിലും എ ഐ കടന്നുവരുമ്പോള്‍ വലിയ സാധ്യതകളാണ് സംവിധായകര്‍ക്ക് മുന്നില്‍ തെളിയുന്നത്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പണ്‍ എന്ന തമിഴ് സിനിമയില്‍ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.
 
സത്യരാജിനെ നായകനാക്കി ഗുഹന്‍ സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന വെപ്പണ്‍ എന്ന ആക്ഷന്‍ ചിത്രത്തിലാണ് എ ഐയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ചിത്രത്തില്‍ സത്യരാജിന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളിലാണ് എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്ണില്‍ ഇത്തരത്തില്‍ എ ഐ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകും വെപ്പണെന്നും സംവിധായകന്‍ അവകാശപ്പെട്ടു. നേരത്തെ ഇന്ത്യന്‍ 2 എന്ന ശങ്കര്‍ ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ഡീ ഏയ്ജിങ്ങ് സങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments