Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

Big Update: കംഗുവയ്ക്ക് ശേഷം സൂര്യ ദുൽഖറിനൊപ്പം, ജന്മദിനത്തിൽ വമ്പൻ അപ്ഡേറ്റ്

Suriya
, വെള്ളി, 28 ജൂലൈ 2023 (13:02 IST)
മലയാളത്തിലും തെന്നിന്ത്യയാകെയും ബോളിവുഡിലും നിരവധി ആരാധകരാണ് മലയാളി താരം ദുല്‍ഖര്‍ സല്‍മാനുള്ളത്. മലയാളത്തില്‍ മാത്രമൊതുങ്ങാതെ എല്ലാ തെലുങ്ക്,തമിഴ് സിനിമകളിലും ഒരേ സമയം സജീവമാണ് താരം. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ ചെയ്യാനിരിക്കുന്ന ചിത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ സൂര്യയാകും ദുല്‍ഖറിനൊപ്പം അണിനിരക്കുന്നത്. സുധാ കൊങ്ങരെ ഒരുക്കുന്ന ചിത്രം ഒരു ഗാങ്ങ്സ്റ്റര്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുററെ പോട്രു എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധാ കൊങ്ങരയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് സംഗീതം നല്‍കിയ ജി വി പ്രകാശ് തന്നെയാകും ഈ ചിത്രത്തിനും സംഗീതം നല്‍കുക.
 
നിലവില്‍ ശിവ ഒരുക്കുന്ന കംഗുവ എന്ന സിനിമയുടെ തിരക്കുകളിലാണ് സൂര്യ. ഇതിന് ശേഷം ഡിസംബറിലാകും സുധാ കൊങ്ങര ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ദുല്‍ഖര്‍ സല്‍മാനും സൂര്യയും ഒന്നിക്കുന്ന ആദ്യചിത്രമാകും ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dulquer Salmaan: അന്ന് മോഹന്‍ലാല്‍ ഫാന്‍സ് കൂവി വിളിച്ചവന്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം; ദുല്‍ഖറിന്റെ വളര്‍ച്ച