ഓപ്പറേഷന്‍ ജാവ പോലെ തന്നെയാണോ സൗദി വെള്ളക്ക ? ഇന്നറിയാം, ടീസര്‍

കെ ആര്‍ അനൂപ്
വ്യാഴം, 28 ഏപ്രില്‍ 2022 (08:46 IST)
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്. സിനിമയുടെ ടീസര്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും.
 
മെയ് 20 ന് സൗദി വെള്ളക്ക തിയേറ്ററുകളിലെത്തും.
 
ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, സുജിത്ത് ശങ്കര്‍, സിദ്ധാര്‍ത്ഥ് ശിവ, ധന്യ അനന്യ, വിന്‍സി അലോഷ്യസ്, ദേവകി രാജേന്ദ്രന്‍, രമ്യ സുരേഷ് തുടങ്ങി അന്‍പതില്‍ പരം പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

അടുത്ത ലേഖനം
Show comments