Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവരാണ് താരങ്ങള്‍,പറഞ്ഞാല്‍ ജീവിക്കുന്ന ഞങ്ങളുടെ താരങ്ങള്‍: തരുണ്‍ മൂര്‍ത്തി

ഇവരാണ് താരങ്ങള്‍,പറഞ്ഞാല്‍ ജീവിക്കുന്ന ഞങ്ങളുടെ താരങ്ങള്‍: തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഏപ്രില്‍ 2022 (13:00 IST)
വലിയ താരനിര ഇല്ലാതെ എത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ഓപ്പറേഷന്‍ ജാവ നിറഞ്ഞ സദസ്സില്‍ മാസങ്ങളോളം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് സൗദി വെള്ളക്ക. 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഇത്തവണയും ചിത്രത്തിലുണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'സൗദി വെള്ളക്ക എങ്ങനെയുള്ള സിനിമയായിരിക്കുമെന്ന വ്യക്തമായ സൂചന ഈയടുത്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയിരുന്നു.ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം ആണെന്നും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
മെയ് 20 ന് സൗദി വെള്ളക്ക തിയേറ്ററുകളിലെത്തും.തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാള്‍ വിശേഷങ്ങള്‍ തീരുന്നില്ല,ഇസുവിന് ഇപ്പോഴും ആശംസകള്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍