Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞോ, വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി സാനിയ ഇയ്യപ്പന്‍, വീഡിയോ പുറത്ത്

Saniya iyappan,Birthday,Instagram

കെ ആര്‍ അനൂപ്

, ശനി, 1 ജൂണ്‍ 2024 (12:32 IST)
മോഡലിംഗ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സാനിയ ഇയ്യപ്പന്‍. 22 വയസ്സ് പ്രായമുള്ള നടിയുടെ പിറന്നാള്‍ ആഘോഷം അടുത്തയാണ് നടന്നത്. ആഘോഷ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടിക്ക് നേരെ അന്ന് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ചൂടന്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇപ്പോഴിതാ ചിത്രങ്ങള്‍ക്കു പിന്നാലെ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരസുന്ദരി.
 
മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന 'എന്‍പി42' എന്ന സിനിമയുടെ തിരക്കിലാണ് സാനിയ ഇയ്യപ്പന്‍. നടിയുടെ ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് ഇരഗുപട്രു. മികച്ച പ്രകടനം തന്നെ താരം കാഴ്ചവച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @_saniya_iyappan__fans_

 പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ സിനിമകളില്‍ നടി വേഷമിട്ടു.
സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഇയ്യപ്പനെ ഒടുവിലായി കണ്ടത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. എമ്പുരാന്‍ നടിയുടെ പുതിയ സിനിമ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 വര്‍ഷത്തോളം നീണ്ട ബന്ധം പിരിഞ്ഞു, ഇപ്പോള്‍ ഡേറ്റിങ്ങില്‍, കേട്ടത് സത്യമാണ്,കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിവ്യ പിള്ള