ഇക്കാര്യത്തിൽ മമ്മൂക്ക പുലിയാണ്, പുതുതലമുറ കണ്ട് പഠിക്കണം: തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 20 ജനുവരി 2020 (10:45 IST)
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ റിലീസിനു തയ്യാറെടുക്കുകയാണ്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 
 
മമ്മുക്കയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് തങ്ങളുടെ കരിയറിലെ നാഴികക്കല്ലാണെന്നാണ് സഞ്ജയ് പറയുന്നത്. സംഭാഷണത്തിനു വലിയ പ്രാധാന്യമുള്ള സിനിമയാണ് വൺ. മമ്മൂക്കയുടെ മലയാളം ഉച്ചാരണം ഒന്നാന്തരമാണ്. ‘വരികള്‍ക്കിടയിലെ വായന’ അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതുതലമുറ കണ്ടു പഠിക്കേണ്ടതാണിതെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.
 
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. കിടിലൻ ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമൂസിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ല, ആവശ്യമുള്ളവർ അത് സംരക്ഷിക്കണം

പശ്ചിമേഷ്യയിലെ സംഘര്‍ഷം: പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍

54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 യാത്രതിരിച്ചു

'ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു, അശ്ലീല വിഡിയോ അയച്ചുതന്ന് അനുകരിക്കാന്‍ നിർബന്ധിക്കുന്നു'; ഭർത്താവിന്റെ പരാതി

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

അടുത്ത ലേഖനം
Show comments