Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

12 വർഷം മിണ്ടാതെയായി, പിണക്കം മാറ്റിയത് മമ്മൂട്ടി തന്നെ; അല്ലായിരുന്നെങ്കിൽ 25 സിനിമകൾ സംഭവിച്ചേനെ: കലൂർ ഡെന്നിസ്

കലൂർ ഡെന്നിസ്

ചിപ്പി പീലിപ്പോസ്

, ഞായര്‍, 19 ജനുവരി 2020 (15:09 IST)
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന് മമ്മൂട്ടിയോടും ജോഷിയോടുമുണ്ടായ പിണക്കം സിനിമ മേഖലയിലെ എല്ലാവർക്കും അറിയാവുന്നതാണ്. ഇതേക്കുറിച്ച് സിനിമയിലുള്ളവർ തന്നെ വ്യക്തമാക്കിയതാണ്. 12 വർഷത്തോളമാണ് ഡെന്നീസ് മമ്മൂട്ടിയുമായി പിണങ്ങിയിരുന്നത്. 
 
ഇപ്പോഴിതാ ആ പിണക്കത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. 1987ലാണ് മമ്മൂട്ടിയുമായും ജോഷിയുമായും പിണങ്ങുന്നത്. അന്ന് പിണങ്ങിയില്ലായിരുന്നെങ്കില്‍ ഇരുപത്തിയഞ്ച് സിനിമകള്‍ ചെയ്യുമായിരുന്നു. 32 വര്‍ഷമായി ഞാനും ജോഷിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. ജനുവരി ഒരു ഓര്‍മ്മയ്ക്ക് മുമ്പേ പിണങ്ങി. 
 
എന്നാല്‍ മമ്മൂട്ടിക്ക് ഒരാളുമായി അധികനാള്‍ പിണങ്ങി നില്‍ക്കാന്‍ കഴിയില്ല. മനസ്സില്‍ ഒന്നും വെക്കുന്ന സ്വഭാവവുമില്ല. ഒടുവില്‍ മമ്മൂട്ടി തന്നെ പിണക്കം മാറ്റി. അതാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന എഴുപുന്നതരകന്‍. കലൂര്‍ ഡെന്നിസ് പറഞ്ഞു.
 
പിണങ്ങിയില്ലായിരുന്നെങ്കിൽ 25 ഓളം സിനിമകൾ വെള്ളിത്തിരയിൽ വരുമായിരുന്നെന്ന ഡെന്നിസിന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് നിരാശ സമ്മാനിക്കുകയായിരുന്നു. 25 ഓളം സിനിമകൾ സാധ്യമായിരുന്നിട്ടും ഒരു പിണക്കത്തിന്റെ പേരിൽ അതൊന്നും നടക്കാതെ വന്നതും ഓർക്കുമ്പോൾ ആരാധകരുടെ ഉള്ളിലും ചെറിയ നിരാശ ഉണ്ടാകുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു പ്രൌഢി ആണ്? വിന്റേജ് ലുക്കിൽ മമ്മൂട്ടി; ലുക്ക് ടെസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ