'മോഹൻലാൽ സാറിന് മാത്രം ചെയ്യാൻ കഴിയുന്ന സിനിമ': പുകഴ്ത്തി സെൽവരാഘവൻ

നിഹാരിക കെ.എസ്
ചൊവ്വ, 3 ജൂണ്‍ 2025 (11:00 IST)
തരുൺ മൂർത്തി സിനിമ തുടരും ഒ.ടി.ടി റിലീസിന് ശേഷം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ ആണ് സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. അതിഗംഭീരം റെസ്പോൺസ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ് സംവിധായകൻ സെൽവരാഘവൻ. ഗംഭീര സിനിമയാണ് തുടരുമെന്നും മോഹൻലാലിനെക്കൊണ്ട് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയുകയുള്ളൂ എന്നും സെൽവരാഘവൻ എക്സിൽ കുറിച്ചു.
 
'തുടരും ഗംഭീര സിനിമയാണ്. മോഹൻലാൽ സാറിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി', സെൽവരാഘവൻ കുറിച്ചു. 
 
കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ​ഗുപ്തയും തുടരുമിനെ പ്രശംസിച്ച് എത്തിയിരുന്നു. 'എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് മസ്റ്റ് വാച്ച്!!!", എന്നാണ് സഞ്ജയ് ​ഗുപ്ത കുറിച്ചത്.
 
കഴിഞ്ഞ ദിവസം മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ഒടിടിയിലും സിനിമ കത്തിക്കയറുന്ന കാഴ്ചയാണുള്ളത്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments