സെറ്റിലേക്ക് നയൻ‌താര വരുന്നത് കണ്ടാൽ ഇരിക്കരുത് എന്ന് പറയും; അന്ന് സംഭവിച്ചത് തുറന്നു പറഞ്ഞ് സുരേഷ് ചക്രവർത്തി

താര ജാഡകളുള്ള നടിയാണ് നയൻതാരയെന്ന് പരക്കെ അഭിപ്രായമുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 3 ജൂണ്‍ 2025 (10:35 IST)
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ സൂപ്പർ താരങ്ങളുടെ കൂടെ അതേ പ്രാധാന്യത്തോട് കൂടി സിനിമകൾ ചെയ്തിട്ടുള്ള ആളാണ് നയൻതാര. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നയൻതാരയ്ക്ക് വലിയ ഹിറ്റുകളൊന്നുമില്ല. ധനുഷിനെതിരെ രംഗത്ത് വന്നതോടെ നയൻതാരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. താര ജാഡകളുള്ള നടിയാണ് നയൻതാരയെന്ന് പരക്കെ അഭിപ്രായമുണ്ട്. 
 
അധികം ആരോടും അടുക്കാത്ത പ്രകൃതം. ഷൂട്ടിം​ഗിലുള്ള നിബന്ധനകൾ വേറെയും. പ്രതിഫലം, സെറ്റിൽ വേണ്ട സൗകര്യങ്ങൾ തുടങ്ങിയവയിലൊന്നും വലിയ വിട്ടുവീഴ്ചയ്ക്ക് നടി തയ്യാറല്ലെന്നാണ് സിനിമാ ലോകത്തെ സംസാരം. എന്നാൽ നടൻ സുരേഷ് ചക്രവർത്തിക്കുള്ള അഭിപ്രായം മറ്റൊന്നാണ്. കേട്ടറിഞ്ഞത് പോലെയല്ല നയൻതാരയുടെ സ്വഭാവമെന്നാണ് ഒരു അഭിമുഖത്തിൽ സുരേഷ് ചക്രവർത്തി പറഞ്ഞത്. 
 
നയൻതാര വന്നാൽ നിൽക്കരുത്, ഇരിക്കരുത് എന്നെല്ലാം പുറത്ത് പലരും പറയും. എന്നാൽ വളരെ സാധാരണ പോലെയാണ് അവർ പെരുമാറുക. ഞാൻ വരുമ്പോൾ എഴുന്നേൽക്കും. എന്തിനാണ് എഴുന്നേൽക്കുന്നതെന്ന് ഞാൻ ചോദിക്കും. വളരെ നോർമലാണ്. പുറത്ത് നിന്നും കേൾക്കുന്നത് പോലെയൊന്നുമല്ല നയൻതാര എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. നയൻതാര വളരെ നോർമലാണ്. അഭിനയിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. അപ്പോൾ നയൻതാര എന്താണ് സർ പ്രശ്നം എന്ന് ചോദിച്ചു. അവരുടെ കയ്യിൽ പിടിച്ച് ഉപദ്രവിക്കുന്ന സീനായിരുന്നു. ആക്ടിം​ഗല്ലേ സർ, വാ എന്ന് അവർ പറഞ്ഞു. താരങ്ങളായത് കൊണ്ട് ആർക്കും കൊമ്പ് മുളയ്ക്കുന്നില്ല.
 
അവർ ചിലപ്പോൾ ക്യാരക്ടറിലായിരിക്കാൻ വേണ്ടി സുഹൃത്തുക്കളോട് പോലും സംസാരിക്കാതിരിക്കും. അത് കാരണം അങ്ങനെയൊരു ഇമേജ് ഉണ്ടാകുന്നതാണ്. അല്ലാതെ എല്ലാവരും സാധാരണ മനുഷ്യരാണെന്നും സുരേഷ് ചക്രവർത്തി പറഞ്ഞു. അന്നപൂരണി എന്ന സിനിമയിലാണ് നയൻതാരയ്ക്കൊപ്പം സുരേഷ് ചക്രവർത്തി അഭിനയിച്ചത്. കരിയറിലെ തിരക്കുകളിലാണിപ്പോൾ നയൻതാര. മൂക്കുത്തി അമ്മൻ 2 വിന്റെ ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുന്നു. മലയാളത്തിൽ മഹേഷ് നാരായണന്റെ സിനിമയിലും അഭിനയിക്കുന്നു. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയും ഒരുങ്ങുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments