ട്രാൻസ് സെൻസർ കുരുക്കിൽ, 17 മിനിറ്റോളം വരുന്ന രംഗങ്ങൾ കട്ട് ചെയ്യണമെന്ന് ആവശ്യം

അഭിറാം മനോഹർ
തിങ്കള്‍, 10 ഫെബ്രുവരി 2020 (18:28 IST)
മലയാളി സിനിമാപ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന അൻവർ റഷീദ്, ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് സെൻസർ കുരുക്കിൽ. ചിത്രം വിലയിരുത്തിയ തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) അംഗങ്ങൾ 17 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ ആവശ്യം അംഗീകരിക്കാൻ സംവിധായകനായ അൻവർ റഷീദ് തയ്യാറാകാത്തതിനെ തുടർന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുന:പരിശോധനയ്ക്ക് ചിത്രം അയച്ചിരിക്കുകയാണ് ഇപ്പോൾ.
 
 
കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ റോളില്‍ ഫഹദ് ഫാസിൽ എത്തുന്ന ചിത്രത്തിൽ നസ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അൻവർ റഷീദ് ഒരു സിനിമയുമായി എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments