Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ദുല്‍ഖറിനൊപ്പം സെന്തില്‍, സിനിമ ഏതെന്ന് മനസ്സിലായോ ?

king of kotha senthil krishna rajamani insta Dulquer Salmaan

കെ ആര്‍ അനൂപ്

, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (11:09 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത ഓണത്തിന് ആദ്യം തിയറ്റുകളില്‍ എത്തിയ മലയാള ചിത്രമായിരുന്നു. ഏഴു കോടി നേടി ആദ്യദിനം പ്രദര്‍ശനം അവസാനിപ്പിച്ചപ്പോള്‍ ശക്തമായ ഡിഗ്രേഡിങ് ആണ് സിനിമ നേരിടേണ്ടിവന്നത്. അതിനെല്ലാം മറികടന്ന് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 40 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സിനിമ സ്വന്തമാക്കി എന്നാണ് വിവരം. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കു വച്ചിരിക്കുകയാണ് നടന്‍ സെന്തില്‍ കൃഷ്ണ.
 
 നാളെ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.ഓണത്തിന് ആദ്യം പ്രദര്‍ശനത്തിന് എത്തി വലിയ നഷ്ടങ്ങള്‍ ഒന്നുമില്ലാതെ തിയറ്ററുകള്‍ വിട്ട 'കിങ് ഓഫ് കൊത്ത'യും ഈ വാരം ഒടിടി റിലീസിന് എത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 
അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത 50ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്തു. ചിത്രം 2500 ഓളം സ്‌ക്രീനുകളില്‍ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു. കേരളത്തില്‍ 502 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മാറ്റവും ഇല്ല, മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസ് പ്രഖ്യാപിച്ചു