Webdunia - Bharat's app for daily news and videos

Install App

Trailer :ഫുട്‌ബോള്‍ കമന്റേറ്ററായി കല്യാണി,ശേഷം മൈക്കില്‍ ഫാത്തിമ ട്രെയിലര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 നവം‌ബര്‍ 2023 (10:13 IST)
ശേഷം മൈക്കില്‍ ഫാത്തിമ എന്ന കല്യാണി പ്രിയദര്‍ശന്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഫാത്തിമ എന്ന ഫുട്ബാള്‍ കമന്റേറ്ററായി നടി വേഷമിടുന്നു. നവംബര്‍ 17ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
 
മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കല്യാണി പ്രിയദര്‍ശന്റെ മൈക്കില്‍ ഫാത്തിമ' താരത്തിന്റെ കരിയറിലെ പ്രത്യേകതകള്‍ നിറഞ്ഞ ചിത്രമാണ്. ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്
ഗോകുലം മൂവീസ് ആഗോളതലത്തില്‍ റിലീസിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാകും ഇത്. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌ണേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്.സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം : സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍ : കിരണ്‍ ദാസ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments