സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായതായി ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. 2017ൽ സിനിമാചർച്ചയ്ക്ക് ഉണ്ണിമുകുന്ദനെ കാണാനെത്തിയപ്പോൾ നടൻ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക എന്നീ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയതായാണ് കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി.
കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കാൻ ഉണ്ണിമുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.