സിനിമാതാരം നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതി പറയുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് സംഭവം. നിവിന്‍ പോളി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിര്‍മ്മാതാവ് എകെ സുനിലാണ് കേസിലെ രണ്ടാം പ്രതി.