ആര്യന്‍ വെള്ളിയാഴ്ച വരുമെന്ന് കരുതി തകൃതിയായി വീട് അലങ്കരിച്ച് ഷാരൂഖ് ഖാന്‍; 'മന്നത്ത്' ലൈറ്റ് ഷോ, കിങ് ഖാന്റെ വീടിനു മുന്നില്‍ രാത്രിയും ആരാധകര്‍

Webdunia
ശനി, 30 ഒക്‌ടോബര്‍ 2021 (08:43 IST)
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ പ്രതിയായ മകന്‍ ജയില്‍വാസത്തിനു ശേഷം മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. കേസില്‍ ആര്യന്‍ ഖാന് നേരത്തെ ജാമ്യം കിട്ടിയിരുന്നു. വെള്ളിയാഴ്ച തന്നെ ആര്യന്‍ ജയില്‍ മോചിതനാകുമെന്നാണ് ഷാരൂഖ് കരുതിയിരുന്നത്. എന്നാല്‍, ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ആര്യന് വെള്ളിയാഴ്ച പുറത്തിറങ്ങാന്‍ സാധിച്ചില്ല. ആര്യനെ സ്വീകരിക്കാന്‍ 'മന്നത്ത്' എന്ന് പേരുള്ള തന്റെ മുംബൈയിലെ വീട് ഷാരൂഖ് ഖാനും ഗൗരി ഖാനും അലങ്കരിച്ചു. വീട്ടില്‍ പ്രത്യേക ലൈറ്റുകളിട്ടു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീടിനു മുകളില്‍ ഷാരൂഖും ഗൗരിയും ചേര്‍ന്ന് വിളക്കുകള്‍ കത്തിച്ചുവച്ചു. ഷാരൂഖിന്റെ വീടിനു മുന്നില്‍ രാത്രി ഏറെ വൈകിയും ആരാധകരും മാധ്യമപ്രവര്‍ത്തകരും കാത്തുനിന്നു. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഇപ്പോള്‍ ഉള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന 7 രാജ്യങ്ങള്‍ :യുഎസ് മൂന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം അറിയാമോ

അഞ്ചുലക്ഷത്തില്‍ ഒരാള്‍: കര്‍ണാടകയില്‍ നവജാതശിശുവിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ്!

ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍; നിങ്ങളുടെ ഉപകരണങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

അടുത്ത ലേഖനം
Show comments