Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കാപ്പി കഴിഞ്ഞാല്‍ അടുത്ത കാപ്പി, കൃത്യമായി ഭക്ഷണം കഴിച്ചിരുന്നില്ല; ആര്യന് ജാമ്യം കിട്ടയെന്നറിഞ്ഞപ്പോള്‍ ഷാരൂഖ് ഖാന്‍ കരഞ്ഞു

Shah Rukh Khan
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:30 IST)
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ ഓര്‍ത്ത് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ കടുത്ത വിഷമത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 
 
ഷാരൂഖ് ഖാന്‍ നേരാവണ്ണം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഉറക്കം വരെ കുറവായിരുന്നു. ഒരു കാപ്പി കഴിഞ്ഞാല്‍ അടുത്ത കാപ്പി. ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. മകന്‍ ജയിലില്‍ ആയതിനാല്‍ അദ്ദേഹത്തിനു വലിയ ഹൃദയവേദനയുണ്ടായിരുന്നെന്നും മുകുള്‍ റോഹ്തഗി പറഞ്ഞു. ലീഗല്‍ ടീമിനെ സഹായിക്കുകയായിരുന്നു ഈ ദിവസങ്ങളില്‍ ഷാരൂഖ് ഖാന്‍ ചെയ്തിരുന്നത്. മകന് ജാമ്യം കിട്ടാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിലായിരുന്നു ശ്രദ്ധ മുഴുവന്‍. സിനിമാ തിരക്കുകളെല്ലാം ഈ ദിവസങ്ങളില്‍ മാറ്റിവച്ചു. ആര്യന് ജാമ്യം കിട്ടിയപ്പോള്‍ സന്തോഷംകൊണ്ട് ഷാരൂഖ് ഖാന്‍ കരഞ്ഞെന്നും മുകുള്‍ റോഹ്തഗി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ മനഃസമാധാനത്തിന് വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് വിട്ടു‌നിൽക്കുന്നത്: തുറന്ന് പറഞ്ഞ് ഭാവന