Webdunia - Bharat's app for daily news and videos

Install App

ബ്ലാക്ക് ലേഡി കൈകളില്‍ എത്തുന്നത് രണ്ടാം തവണ, മായാനദിക്കു പിന്നാലെ വെള്ളത്തിലൂടെ,ഷഹബാസ് അമന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (14:56 IST)
മായാനദിക്കു പിന്നാലെ വെള്ളത്തിലൂടെ മികച്ച ഗായകനുള്ള ഐക്കോണിക് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് ഷഹബാസ് അമന്‍.
 
ഷഹബാസ് അമന്റെ വാക്കുകള്‍ 
 
 നന്ദി.എല്ലാവരോടും സ്നേഹം....രണ്ടാം തവണയാണു ബ്ലാക് ലേഡി എന്നറിയപ്പെടുന്ന ഐക്കോണിക് ഫിലിംഫെയര്‍ അവാര്‍ഡ് (Best singer-male) കൈകളിലെത്തുന്നത് ! മായാനദിക്കു പിന്നാലെ വെള്ളത്തിലൂടെ! യദൃശ്ചയാ രണ്ടിലും തിളങ്ങുന്നു ജലസാന്നിധ്യം! പ്രണയസംഗീതത്തിന്റെ ഉറവവും സ്‌നേഹമസൃണതയുടെ ഉര്‍വ്വരതയും അകം പുറം വറ്റാതിരിക്കട്ടെ അല്ലേ..  'ആകാശമായവളുടെ'ഗാനശില്‍പ്പികള്‍ പ്രിയകൂട്ടുകാരായ ബിജിബാല്‍ പ്രജേഷ്സെന്‍ നിതീഷ് നടേരി എന്നിവര്‍ക്ക് പ്രത്യേകം നന്ദി.അതോടൊപ്പം ആ പാട്ടിനെ സ്വന്തം നെഞ്ചത്തേക്ക് പറിച്ചുമാറ്റി അവിടെ നനച്ച്  വളര്‍ത്തി വലുതാക്കി ഏതു ഋതുവിലും പൂക്കുന്ന വമ്പിച്ച സ്‌നേഹമരമാക്കി മാറ്റിയ മനുഷ്യസഹസ്രങ്ങള്‍ക്കാകെയും നന്ദി! ചില ഗാനങ്ങള്‍ പാടുവാന്‍ നമ്മള്‍ തിരഞ്ഞെടുക്കപ്പെടുന്നതിനു പല കാരണങ്ങളുണ്ടാകാമെങ്കില്‍ ചിലതിനു ശബ്ദം മാത്രമാവാം ഒരു പക്ഷേ ആദ്യ ഹേതു! അങ്ങനെ വരുമ്പോള്‍ ഏതൊരു പാട്ടിന്റെയും അതിനു ലഭിക്കുന്ന ഏതൊരു പുരസ്‌കാരത്തിന്റെയും പുറം പശ്ചാത്തലങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയാല്‍ അതിന്റെ മൂലകാരണം വളഞ്ഞ്പുളഞ്ഞ് ചെന്നെത്തുക നമ്മുടെ ജീവിതകഥയിലേക്കു തന്നെയാണു! അതാവട്ടെ നമ്മുടെ മാത്രം കഥയൊട്ടല്ല താനും.അത്‌കൊണ്ട് സ്വന്തം പേരിലെന്ന പോലെ എല്ലാവരുടെ പേരിലും ഇത് വിനയത്തോടെയും അഭിമാനപുരസ്സരവും ഉയര്‍ത്തിപ്പിടിക്കുന്നു! ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും സ്‌നേഹം അകമൊഴി: അല്‍ഹംദുലില്ലാഹ് ! എല്ലാ പുകളും ഇരൈവനുക്ക് 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments