Webdunia - Bharat's app for daily news and videos

Install App

റി റിലീസെങ്കിൽ ഇങ്ങനെ വേണം, ഷാറൂഖും സൽമാനും വീണ്ടും ഒരുമിച്ച് സ്ക്രീനിൽ, ബോളിവുഡിൽ തീ പ്പാറും

അഭിറാം മനോഹർ
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (15:06 IST)
Karan Arjun
സല്‍മാന്‍ ഖാന്‍ ഷാറൂഖ് ഖാന്‍ എന്നിവരെ നായകന്മാരാക്കി രാകേഷ് റോഷന്‍ ഒരുക്കിയ എക്കാലത്തെയും ഹിറ്റ് സിനിമയായ കരണ്‍ അര്‍ജുന്‍ റി റിലീസിന് ഒരുങ്ങുന്നു. 1995ല്‍ പുറത്തിറങ്ങിയ സിനിമയില്‍ സഹോദരങ്ങളായാണ് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചത്. സിനിമാ ജീവിതത്തില്‍ പിന്നീടും ഒന്നിച്ച് അഭിനയിച്ചെങ്കിലും മുഴുനീള വേഷങ്ങളില്‍ പിന്നീട് സല്‍മാനും ഷാറൂഖും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കരണ്‍ അര്‍ജുന്റെ റി റിലീസ് ബോളിവുഡ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.
 
 നവംബര്‍ 22നാണ് സിനിമ റി റിലീസാകുന്നത്. ഇതിനെ തുടര്‍ന്ന് സിനിമയുടെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയുടെ ടീസര്‍ പുറത്തുവിട്ട സല്‍മാാന്‍ ഖാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമ പുറത്തിറങ്ങുന്നതില്‍ സന്തോഷം പങ്കുവെച്ചു. അതേസമയം രാകേഷ് റോഷന്റെ മകനും സൂപ്പര്‍ താരവുമായ ഹൃത്വിക് റോഷനും സിനിമ പുറത്തിറങ്ങുന്നതില്‍ സന്തോഷം പങ്കുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Salman Khan (@beingsalmankhan)

 രാഖി ഗുല്‍സാര്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ പ്രധാനതാരങ്ങളായെത്തിയ സിനിമയില്‍ കജോള്‍,മമത കുല്‍ക്കര്‍ണി, രഞ്ജീത്ത്, അമരീഷ് പുരി തുടങ്ങി വലിയ താരനിരയാണ് അണിനിരന്നത്. ഒരു പ്രതികാര സിനിമയായി ഇറങ്ങിയ സിനിമ 1995ലാണ് റിലീസായത്. വമ്പന്‍ ഹിറ്റായി മാറിയ സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

അടുത്ത ലേഖനം
Show comments