Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

137 കോടി കടന്ന് 'ശെയ്ത്താന്‍' ! ഇന്ത്യയില്‍ നിന്ന് എത്ര നേടി?കളക്ഷന്‍ റിപ്പോര്‍ട്ട്

Shaitaan

കെ ആര്‍ അനൂപ്

, ഞായര്‍, 17 മാര്‍ച്ച് 2024 (16:38 IST)
Shaitaan
അജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹ്ല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശെയ്ത്താന്‍. സൂപ്പര്‍നാച്ചുറല്‍ ത്രില്ലറിന്റെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ആഗോള ബോക്‌സ് ഓഫീസില്‍ 137.98 കോടി രൂപ ശെയ്ത്താന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.ശെയ്ത്താന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ആകെ 95.84 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി എന്നുമാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച മാത്രം 9.12 കോടി രൂപ നേടാന്‍ സിനിമയ്ക്കായി.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്. 
 
അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഭോലാ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു.ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനലവധി മലയാള സിനിമ ഇങ്ങ് എടുത്തുവെന്ന് പറഞ്ഞേക്ക്, ഏപ്രിലിലും മെയ്യിലുമായി റിലീസ് ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് കണ്ടാല്‍ ആരും ഞെട്ടും