Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാന്‍ മരിച്ചിട്ടില്ല, സന്തോഷത്തോടെ ഇവിടെയുണ്ട്; വീഡിയോയുമായി ഷക്കീല

ഞാന്‍ മരിച്ചിട്ടില്ല, സന്തോഷത്തോടെ ഇവിടെയുണ്ട്; വീഡിയോയുമായി ഷക്കീല
, വെള്ളി, 30 ജൂലൈ 2021 (09:29 IST)
നടി ഷക്കീല മരിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി ഷക്കീല തന്നെ രംഗത്തെത്തി. താന്‍ മരിച്ചിട്ടില്ലെന്നും വളരെ സന്തോഷത്തോടെ ഇവിടെയുണ്ടെന്നും ഷക്കീല പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്. 
'ഞാന്‍ മരിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിഞ്ഞു. അത് തെറ്റാണ്. ഞാന്‍ ഇവിടെയുണ്ട്. വളരെ ആരോഗ്യവതിയായും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹത്തിനും കരുതലിനും ഒത്തിരി നന്ദി. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചു. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും എന്നെ കുറിച്ച് ഓര്‍ത്തത്,' ഷക്കീല പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാധാരണ ത്രില്ലര്‍ അല്ല,സണ്ണി ലിയോണിന്റെ 'ഷീറോ' ഷൂട്ടിംഗ് അവസാനഘട്ടത്തില്‍, പുതിയ വിവരങ്ങള്‍ ഇതാ