Publish Date: Tue, 14 Jul 2020 (17:34 IST)
Updated Date: Tue, 14 Jul 2020 (17:06 IST)
ബോളിവുഡ് നടി വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന ശകുന്തള ദേവിയുടെ ട്രെയിലർ ജൂലൈ 15ന് പുറത്തിറങ്ങും. വിദ്യാ ബാലനാണ് ഇൻസ്റ്റഗ്രാമിൽ ട്രെയിലർ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. ആമസോൺ പ്രൈമിൽ ജൂലൈ 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശകുന്തള ദേവിയുടെ ജീവചരിത്രത്തെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ഈ ചിത്രം അനു മേനോനാണ് സംവിധാനം ചെയ്യുന്നത്. അബുൻഡാന്റിയ എന്റർടൈൻമെന്റും സോണി പിക്ചേഴ്സ് നെറ്റ് വർക്കും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
അനു മേനോനും നയനിക മഹ്താനിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ശകുന്തളാ ദേവി എന്ന ഇതിഹാസത്തിന് വിദ്യാബാലന്‍ എങ്ങനെയാണ് ജീവൻ നൽകുന്നത് എന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകർ.