Publish Date: Fri, 24 Sep 2021 (10:03 IST)
Updated Date: Fri, 24 Sep 2021 (10:06 IST)
നടി ഷംന കാസിം മത്സരാര്‍ത്ഥിയുടെ കവിളില്‍ കടിച്ച് സ്‌നേഹം പ്രകടിപ്പിച്ചത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി ഇരിക്കുകയാണ് താരം. അമ്മയുടെ കവിളില്‍ കടിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഷംന വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണെന്ന് ചിത്രത്തിന് താഴെ നടി എഴുതി.
തെലുങ്ക് റിയാലിറ്റി ഷോയായ ധീയില്‍ താരം ജഡ്ജായി എത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും നടി ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.