Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്നയായി അഭിനയിക്കേണ്ടതിനാല്‍ വലിയൊരു പ്രൊജക്ട് വേണ്ടെന്നു വെച്ചു; നടി ഷംന പറയുന്നു

Shamna Kkasim about Glamourous Role
, തിങ്കള്‍, 9 മെയ് 2022 (11:49 IST)
വളരെ ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയുമില്ലാത്ത താരമാണ് ഷംന കാസിം. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ഷംന. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ തിരക്കഥ ആ വേഷം ഡിമാന്‍ഡ് ചെയ്യന്നുണ്ടോ എന്നാണ് എല്ലാ താരങ്ങളും നോക്കുക. അങ്ങനെ തന്നെയാണ് ഷംനയും. 
 
നഗ്നയായി അഭിനയിക്കാന്‍ പറഞ്ഞതു കാരണം ഒരു സിനിമ താന്‍ വേണ്ടെന്നു വെച്ച അനുഭവം തുറന്നുപറയുകയാണ് ഷംന ഇപ്പോള്‍. വലിയൊരു പ്രൊജക്ട് ആയിരുന്നു അതെന്നും താരം പറയുന്നു. 
 
ഒരു വലിയ പ്രൊജക്ടില്‍ എനിക്ക് പ്രധാന വേഷം ലഭിച്ചിരുന്നു. പക്ഷെ, അതില്‍ ഒരു സീനില്‍ ന്യൂഡ് ആയി അഭിനയിക്കേണ്ടത് കാരണം ആ സിനിമ നിരസിച്ചു. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്. അതൊരു വലിയ ഓഫര്‍ ആയിരുന്നെന്നും ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാല്‍ ആ സിനിമയെ തന്നെ നശിപ്പിക്കാന്‍ കാരണം ആകുമെന്നും ഷംന പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി 6 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമിനാഥന്റെ വരവ് ' ; നിറഞ്ഞ കൈയ്യടി, ജനഗണമനയെക്കുറിച്ച് പൃഥ്വിരാജ്