Select Your Language

Notifications

webdunia
webdunia
webdunia
webdunia

RDX: അത് നാടൻ തല്ലല്ലേ, ഇത് കരാട്ടെയും അടപടലം അടിയുമാണ്: ആർഡിഎക്സിനെ പറ്റി ഷെയ്ൻ നിഗം

RDX: അത് നാടൻ തല്ലല്ലേ, ഇത് കരാട്ടെയും അടപടലം അടിയുമാണ്: ആർഡിഎക്സിനെ പറ്റി ഷെയ്ൻ നിഗം
, ഞായര്‍, 21 ഓഗസ്റ്റ് 2022 (17:55 IST)
തല്ലുമാല സൃഷ്ടിച്ച ആവേശതിമർപ്പിലാണ് കേരളക്കര ഇപ്പോഴുള്ളത്. അജഗജാന്തരത്തിന് പിന്നാലെ സമ്പൂർണ്ണ അടിപ്പടം എന്ന ലേബലിലെത്തിയ തല്ലുമാലയേയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ അണിയറയിൽ മറ്റൊരു അടിപ്പടം കൂടി ഒരുങ്ങുകയാണ്. പെപ്പെ,നീരജ് മാധവ്, ഷെയ്ൻ ടോം ചാക്കോ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് ആർഡിഎക്സ് എന്നാണ് പേരിട്ടിരിക്കുന്നത്.
 
മിന്നൽ മുരളിയുടെ വമ്പൻ വിജയത്തിന് ശേഷം സോഫിയ പോൾ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് വിക്രമിലൂടെ ശ്രദ്ധേയരായ അൻപ് അറിവ് മാസ്റ്റർമാരാണ്. ഇപ്പോഴിതാ സിനിമയെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് സിനിമയിലെ പ്രധാനതാരമായ ഷെയ്ൻ നിഗം.ഫാമിലി ഇമോഷനുകളൊക്കെയുള്ള ഒരു ആക്ഷൻ ചിത്രമായാണ് ആർഡിഎക്സ് ഒരുങ്ങുന്നതെന്ന് ഷെയ്ൻ പറയുന്നു.
 
അജഗജാന്തരത്തിനും തല്ലുമാലയിൽ നിന്നും വ്യത്യസ്തമായി കരാട്ടെയും നെഞ്ചാക്കുമെല്ലാമാണ് സിനിമയിൽ എന്ന് താരം പറയുന്നു. നിലവിൽ സിനിമയ്ക്കായി കരാട്ടെയടക്കമുള്ളവ പഠിക്കുകയാണ് താരങ്ങൾ. ചിത്രത്തിൽ ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ സഹോദരൻ്റെ വേഷത്തിലാണ് ആൻ്റണി വർഗീസ് എത്തുന്നത്. തല്ലുമാലയ്ക്ക് ശേഷമിറങ്ങുന്ന മുഴുനീള തല്ലു സിനിമയായ ആർഡിഎക്സിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് പ്രതിഭകളുടെ ശ്മശാനം, വിജയിക്കുന്നവർ മയക്കുമരുന്നിലേക്ക് തിരിയുന്നു