Webdunia - Bharat's app for daily news and videos

Install App

തനിക്കെതിരെ നിര്‍മ്മാതാവ് വധഭീഷണി മുഴക്കുന്നു എന്ന് ഷെയ്ന്‍‌ നിഗം, ഭയമുണ്ടെന്നും ‘അമ്മ’യ്ക്ക് പരാതി നല്‍കിയെന്നും ഷെയ്‌ന്‍

നീല്‍ സുധാകര്‍
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (21:35 IST)
തനിക്ക് നിര്‍മ്മാതാവിന്‍റെ വധഭീഷണിയുണ്ടെന്ന് യുവനടന്‍ ഷെയ്ന്‍ നിഗം. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘വെയില്‍’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയിരിക്കുന്നതെന്ന് ഷെയ്ന്‍ അറിയിച്ചു. നിര്‍മ്മാതാവിനെതിരെ താരസംഘടനയായ ‘അമ്മ’യില്‍ പരാതി നല്‍കിയെന്നും ഷെയ്ന്‍ പറയുന്നു.
 
ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന സിനിമയാണ് വെയില്‍. സിനിമയ്ക്കായുള്ള ഗെറ്റപ്പ് ചെയ്ഞ്ചിനെ ചൊല്ലിയാണ് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുന്നതെന്നും തനിക്ക് ഭയമുണ്ടെന്നും ഷെയ്ന്‍ നിഗം പറയുന്നു. ഗെറ്റപ്പ് ചെയ്ഞ്ചില്‍ ചിത്രത്തിന്‍റെ സംവിധായകന് അതൃപ്തിയില്ല. എന്നാല്‍ നിര്‍മ്മാതാവ് തുടര്‍ച്ചയായി വധഭീഷണി മുഴക്കുകയാണെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. 
 
വെയിലില്‍ മുടി നീട്ടിവളര്‍ത്തിയുള്ള ഗെറ്റപ്പിലാണ് ഷെയ്ന്‍ നിഗം എത്തുന്നത്. എന്നാല്‍ ഇതിനിടെ ‘കുര്‍ബാനി’ എന്ന സിനിമയില്‍ ജോയിന്‍ ചെയ്ത ഷെയ്ന്‍ നിഗം മുടിയുടെ സ്റ്റൈലില്‍ മാറ്റം വരുത്തിയിരുന്നു. ഇതാണ് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതെന്നും പൊലീസിനെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments