ഇന്ത്യന്‍ സിനിമയിലെ ജയിംസ് കാമറൂണ്‍ എന്ന വിളിപ്പേര് സംവിധായകന്‍ ഷങ്കറിന് മാത്രം സ്വന്തമാണ്. വലിയ കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്നയാള്‍, ചെറിയ കാര്യങ്ങള്‍ പോലും വലിയ ദൃശ്യങ്ങളാക്കി മാറ്റുന്നയാള്‍ എന്നൊക്കെ ഷങ്കറിനെപ്പറ്റി പറയാം. എന്നാല്‍ ഷങ്കര്‍ ഇതുവരെ കാണാതെ പോയ ഒരു വലിയ കാര്യത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
അത് നമ്മുടെ തൃശൂര്‍ പൂരമാണ്. ഇത്രയും വലിയ ഒരു സാംസ്കാരികോത്സവം ഷങ്കറിന്‍റെ ശ്രദ്ധയില്‍ പെടുകയോ അദ്ദേഹത്തിന്‍റെ ഏതെങ്കിലും സിനിമയില്‍ പകര്‍ത്തപ്പെടുകയോ ചെയ്തില്ല എന്നതിലാണ് വിസ്മയം.
എന്നാല്‍ അതും സംഭവിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍ തന്‍റെ അടുത്ത ചിത്രത്തില്‍ തൃശൂര്‍ പൂരം പകര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇപ്പോള്‍ ചിത്രീകരിക്കുന്ന 2.0യില്‍ അതുണ്ടാവില്ല. അടുത്ത സിനിമയില്‍ തൃശൂര്‍ പൂരം തന്‍റെ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഷങ്കര്‍ ആലോചിക്കുന്നുണ്ടത്രേ.
കമല്‍ഹാസനെ നായകനാക്കി ഇന്ത്യന്‍ 2 ആണ് ഷങ്കര്‍ ഇനി ചെയ്യാന്‍ പോകുന്നത്. ആ സിനിമയിലായിരിക്കാം മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ തൃശൂര്‍ പൂരം ഒരു ഷങ്കര്‍ വിഷ്വല്‍ ആയി അവതരിക്കുക.