'താടി പടങ്ങള്‍ കാരണം സിനിമകള്‍ വിജയിക്കുന്നില്ല,ഭാവങ്ങളൊന്നും കാണാന്‍ സാധിക്കുന്നില്ല'; മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്

കെ ആര്‍ അനൂപ്
ശനി, 2 ഡിസം‌ബര്‍ 2023 (09:06 IST)
ഒടിയന് ശേഷം മോഹന്‍ലാലിന്റെ സിനിമകള്‍ വിജയിക്കാത്തതിന് കാരണം താടി പടങ്ങള്‍ ആണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തുവെന്ന് പറഞ്ഞത് പോലെയാണ് വര്‍ത്തമാനകാല സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് ലാലിന് എന്ന് ശാന്തിവിള പറഞ്ഞു തുടങ്ങുന്നു.
 
'കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വര്‍ത്തമാനകാല സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്. ഒടിയന്‍ എന്ന സിനിമയ്ക്കായി ബോടക്‌സ് എന്ന ഇഞ്ചക്ഷന്‍ അദ്ദേഹം എടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷന്‍ എടുത്താല്‍ യുവത്വം നിലനിര്‍ത്താം, പിന്നെ കുറച്ച് നാള്‍ മസിലുകള്‍ പ്രവര്‍ത്തിക്കില്ല, മസിലുകള്‍ പഴയപടിയാകാന്‍ സമയമെടുക്കുമെന്ന്. അതുകൊണ്ടായിരിക്കാം അദ്ദേഹം താടിവളര്‍ത്തുന്നത്. ഈ താടി ഉള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാവങ്ങളൊന്നും നമ്മുക്ക് കാണാന്‍ സാധിക്കുന്നില്ല. ഒടിയന് ശേഷം അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കാത്തതിന് കാരണം ഈ താടി പടങ്ങള്‍ തന്നെയാണെന്ന് വേണമെങ്കില്‍ പറയാം.',-ശാന്തിവിള ദിനേശ് പറഞ്ഞു.
 
സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന സിനിമ ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തും.മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് 'നേര്'. സിനിമ ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments