Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'മലൈക്കോട്ടൈ വാലിബന്‍' ടീസര്‍ വരുന്നു, സിനിമ പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു

Malaikottai Vaaliban teaser Malaikottai Vaaliban

കെ ആര്‍ അനൂപ്

, വെള്ളി, 1 ഡിസം‌ബര്‍ 2023 (09:10 IST)
സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന സിനിമയുടെ പുതിയൊരു അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
 
സിനിമയുടെ ടീസര്‍ നാളെ അതായത് ഡിസംബര്‍ 2ന് പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.സോണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയ താല്‍നിര സിനിമയില്‍ അണിനിരക്കുന്നു.
ജനുവരി 24ന് വാലിബന്‍ പ്രദര്‍ശനം ആരംഭിക്കും. സിനിമയുടെ കഥയെ കുറിച്ച് താരങ്ങളുടെ ലുക്കിനെ കുറിച്ചോ ഒരു സൂചനയും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
 
പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് ഇല്ല ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍,'ബാംഗ്ലൂര്‍ ഡെയ്‌സ്'ല്‍ ദുല്‍ഖറിന് പകരം റേസിംഗ് രംഗങ്ങള്‍ ചെയ്തത് മറ്റൊരാള്‍ !