Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവള്‍ ചതിച്ചു,ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു,നാലു പേജുകളിലെ കുറിപ്പുമായി ഭാവി വരന്‍ അഫ്‌സല്‍ അമീര്‍

She cheats and ends her relationship with Jasmine and prospective groom Afzal Amir with a four-page note.

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഏപ്രില്‍ 2024 (09:16 IST)
ബിഗ് ബോസ് മലയാളം ആറാം സീസണിലെ ഏറ്റവും അധികം ചര്‍ച്ചയായ ബന്ധമായിരുന്നു ജാസ്മിനും ഗബ്രിയും തമ്മിലുള്ളത്. ഇരുവര്‍ക്കും ഇടയിലുള്ള റിലേഷന്‍ഷിപ്പ് പ്രേക്ഷകരെ കണ്‍ഫ്യൂസ് ചെയ്യിപ്പിക്കുന്നു എന്ന പേരില്‍ കഴിഞ്ഞ ഞായറാഴ്ച മോഹന്‍ലാല്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരുന്നു. ഈ വിഷയത്തില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കാന്‍ വീട്ടില്‍ ആളുകളുണ്ടായി.ഇത് സൌഹൃദത്തിനപ്പുറമുള്ള ബന്ധമാണെന്നും. പ്രേമം ആകാതെ നോക്കാന്‍ അറിയാം എന്നാണ് ജാസ്മിന്‍ പറഞ്ഞത്. ഗബ്രി ഇതില്‍ കാര്യമായി പ്രതികരിച്ചതുമില്ല.
ജാസ്മിനുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ജാസ്മിന്റെ ഭാവി വരനായ അഫ്‌സല്‍ അമീര്‍ സോഷ്യല്‍ മീഡിയയിലൂടെ എഴുതി. നാലു പേജുകളിലായാണ് കുറിപ്പ്. താന്‍ മാനസികമായ തകര്‍ച്ചയിലൂടെ കടന്നു പോകുകയാണെന്നും ജാസ്മിന്‍ തന്നെ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
ഷോയില്‍ ജാസ്മിന്‍ തന്റെ പാര്‍ട്ണര്‍ ആയാണ് തന്നെ പരിചയപ്പെടുത്തിയതെന്നും ഇപ്പോള്‍ തന്റെ സ്ഥാനം ഒരു ഒരു സൈഡ് സ്റ്റാന്‍ഡിന് സമാനമാണെന്നും ഈ ഷോ ദിവസങ്ങള്‍ക്കുള്ളില്‍ ജീവിതം നശിപ്പിക്കുമെന്നും അഫ്‌സല്‍ എഴുതി.
 
 അവളുടെ കുടുംബവും സുഹൃത്തുക്കളും ഉള്‍പ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. മാധ്യമങ്ങളോടും യുട്യൂബര്‍മാരോടും എനിക്ക് പേഴ്‌സണല്‍ സ്‌പേസ് നല്‍കാനും വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ മനപ്പൂര്‍വ്വം എന്നെ ഈ ലൂപ്പിലേക്ക് വലിച്ചിടുകയോ ചെയ്യരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അഫ്‌സല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Afzal (@afzal___ameer)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെ അനുകരിക്കുന്നത് പോലെയാകും, പ്രണവ് അത് ചെയ്യാൻ തയ്യാറായില്ല, 'വർഷങ്ങൾക്കുശേഷം' സിനിമയിലെ ലൊക്കേഷനിൽ നടന്നത്