Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതൊക്കെയൊരു കൈത്തൊഴില്‍ ആണോ മാമാ.... ബാലയുടെ ചോദ്യം,'ഷെഫീക്കിന്റെ സന്തോഷം' രസകരമായ ടീസര്‍

Shefeekkinte Santhosham Unni Mukundan  Divya Pillai  Anup Pandalam

കെ ആര്‍ അനൂപ്

, വ്യാഴം, 24 നവം‌ബര്‍ 2022 (14:12 IST)
ഷെഫീക്കിന്റെ സന്തോഷം നാളെ മുതല്‍ സിനിമയുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി.
 
മികച്ച പ്രകടനമാണ് ഉണ്ണിമുകുന്ദന്‍ കാഴ്ചവെക്കുന്നത് എന്ന സൂചന നല്‍കിക്കൊണ്ട് കഴിഞ്ഞദിവസം പുറത്തുവന്ന ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
പാറത്തോട് എന്ന ഗ്രാമത്തില്‍ നിന്നുള്ള സാധാരണക്കാരനായ പ്രവാസിയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
നവംബര്‍ 25 ന് ആണ് ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.
 
 
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശ ശരത്തിന്റെ 'ഖെദ്ദ', വീഡിയോ സോങ് പുറത്തിറങ്ങി