Webdunia - Bharat's app for daily news and videos

Install App

'പരിക്കുകള്‍ വേഗം മാറട്ടെ,ആ മുറിയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍'; കുറിപ്പുമായി സംവിധായകന്‍ പ്രശോഭ് വിജയന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഫെബ്രുവരി 2022 (11:04 IST)
ഷൈന്‍ ടോം ചാക്കോയുടെതായി നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. നടന്‍ അഭിനയിച്ച വെയിലാണ് ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഭീഷ്മ പര്‍വം,ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.നടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന മോശം കമന്റുകളില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ പ്രശോഭ് വിജയന്‍.
 
'പ്രിയ ഷൈന്‍ ടോം ചാക്കോ നിങ്ങള്‍ക്കും നിങ്ങളുടെ സമീപകാല അഭിമുഖങ്ങള്‍ക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം.
 
 ഇത് ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കരുത്, ഈ ആളുകളെയെല്ലാം അവഗണിക്കുക, പരിക്കുകളില്‍ നിന്ന് ഉടന്‍ സുഖം പ്രാപിക്കുക. 
 
തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഈ ഇന്റര്‍നെറ്റ് ലോകം വളരെ ജഡ്ജ്മെന്റലാണ്. ഇത്തരക്കാരുടെ ചിന്തകളെയും ചിന്താരീതിയെയുമൊന്നും നമുക്ക് ഒരിക്കലും തിരുത്താനാവില്ല.സിനിമകളുടെ പബ്ലിസിറ്റിക്ക് ഉത്തരവാദികളായ വേറെയും നടന്മാരുണ്ട്, ഇത്രയും വേദനയില്‍ നില്‍ക്കുമ്പോഴും അതിന്റെയെല്ലാം ഉത്തരവാദിത്തം നിങ്ങള്‍ ഒറ്റക്ക് ചുമലിലേറ്റേണ്ട കാര്യമില്ല.
 
രതീഷ് രവിക്കൊപ്പം ആദിയുടെ കഥ നിങ്ങളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്. സോഫയില്‍ അലസമായിരുന്നതും എല്ലാകാര്യങ്ങിലും തമാശകള്‍ പറഞ്ഞിരുന്നതും. അന്ന് ആ മുറിയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം വെളിവാകുമായിരുന്നു.'-പ്രശോഭ് വിജയന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prasobh Vijayan (@prasobhvijayan)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം; അപകടം ഉണ്ടായാല്‍ സ്ഥലം ഉടമയ്‌ക്കെതിരെ നിയമനടപടി

അടുത്ത ലേഖനം
Show comments