Webdunia - Bharat's app for daily news and videos

Install App

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ വെറുപ്പിച്ച സുരേഷ് ഗോപി സിനിമകള്‍

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2022 (10:30 IST)
മലയാളത്തിന്റെ ആക്ഷന്‍ കിങ് എന്നാണ് ഒരുകാലത്ത് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടായിരുന്നത് സുരേഷ് ഗോപിക്കാണ്. എന്നാല്‍, സുരേഷ് ഗോപിയുടേതായി ഒട്ടേറെ മോശം സിനിമകളും ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും മോശം അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 
1. കാഞ്ചീപുരത്തെ കല്യാണം
 
തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ സുരേഷ് ഗോപി ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം. ഫാസില്‍-ജയകൃഷ്ണ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുക്കിയത്. എന്നാല്‍, പ്രേക്ഷകരെ ഒരു തരത്തിലും തൃപ്തിപ്പെടുത്തിയില്ല. 2009 ലാണ് ചിത്രം റിലീസ് ചെയ്തത്. സുരേഷ് ഗോപിക്ക് പുറമേ മുകേഷ്, ജഗദീഷ്, ഹരിശ്രീ അശോകന്‍, ജഗതി, ഇന്നസെന്റ്, മുക്ത എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.
 
2. ഹെയ്‌ലസ
 
താഹ സംവിധാനം ചെയ്ത ഹെയ്‌ലസ 2009 ലാണ് റിലീസ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സിനിമ വമ്പന്‍ പരാജയമായി.
 
3. ബ്ലാക്ക് ക്യാറ്റ്
 
2007 ലാണ് വിനയന്‍ സംവിധാനം ചെയ്ത ബ്ലാക്ക് ക്യാറ്റ് റിലീസ് ചെയ്തത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ സിനിമയാണ് ഇത്. മീനയും കാര്‍ത്തികയുമാണ് നായികമാരായി അഭിനയിച്ചത്. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച മറ്റൊരു സുരേഷ് ഗോപി ചിത്രം.
 
4. ടൈം
 
പൊലീസ് വേഷത്തില്‍ എന്നും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള സുരേഷ് ഗോപി ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വെറുപ്പിച്ചു. 2007 ലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ സിനിമ പരാജയപ്പെട്ടു.
 
5. ബഡാ ദോസ്ത്
 
2006 ലാണ് വിജി തമ്പി ചിത്രം ബഡാ ദോസ്ത് റിലീസ് ചെയ്തത്. സുരേഷ് ഗോപിക്കൊപ്പം സദ്ദിഖ്, മനോജ് കെ.ജയന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സിനിമ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴിൽ തർക്കം തീർപ്പായി;തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു, തീരുമാനം തൊഴിൽമന്ത്രിയുടെ ഇടപെടലിൽ

കാഞ്ഞാണി-ഏനമാവ് റൂട്ടില്‍ ഗതാഗത നിയന്ത്രണം

ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

അടുത്ത ലേഖനം
Show comments