Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇവര്‍ പടം മുഴുവന്‍ കാണുന്നുണ്ടോ? മലയാളി അല്ലാത്ത ആള്‍ക്ക് എങ്ങനെയാണ് നമ്മുടെ പടം മനസ്സിലാകുക?'; അവാര്‍ഡ് ജൂറിക്കെതിരെ ഷൈന്‍ ടോം ചാക്കോ

Shine Tom Chacko against State Award Jury 'ഇവര്‍ പടം മുഴുവന്‍ കാണുന്നുണ്ടോ? മലയാളി അല്ലാത്ത ആള്‍ക്ക് എങ്ങനെയാണ് നമ്മുടെ പടം മനസ്സിലാകുക?'; അവാര്‍ഡ് ജൂറിക്കെതിരെ ഷൈന്‍ ടോം ചാക്കോ
, തിങ്കള്‍, 13 ജൂണ്‍ 2022 (10:03 IST)
സംസ്ഥാന അവാര്‍ഡ് ജൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. പടം മുഴുവന്‍ കണ്ടിട്ടാണോ ജൂറി അവാര്‍ഡ് നിര്‍ണയിക്കുന്നതെന്ന് ഷൈന്‍ ചോദിച്ചു. 
 
മലയാളം അറിയാത്ത ആളാണ് ജൂറി ചെയര്‍മാന്‍. അങ്ങനെയുള്ള ആള്‍ക്ക് എങ്ങനെ നമ്മുടെ സിനിമ മനസ്സിലാകും. ഇത്രയധികം സിനിമകള്‍ അഞ്ച് ദിവസം കൊണ്ട് എങ്ങനെയാണ് കണ്ടുതീര്‍ത്തത്? മലയാളം അറിയാത്ത ആള്‍ക്ക് കിളി പോയിട്ടുണ്ടാകുമെന്നും ഷൈന്‍ പറഞ്ഞു. 
 
'പടം മുഴുവന്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എങ്ങനെയാണ് അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കാണുന്നത്. ജൂറിക്ക് നേതൃത്വം കൊടുത്ത ആള്‍ മലയാളി അല്ലല്ലോ. മലയാളി അല്ലാത്ത ആള്‍ക്ക് എങ്ങനെയാണ് നമ്മുടെ പടം മനസ്സിലാകുക? ഇത്രയും പടങ്ങള്‍ എങ്ങനെയാണ് ഇവര്‍ അഞ്ച് ദിവസം കൊണ്ട് കണ്ടുതീര്‍ക്കുന്നതെന്ന് എനിക്ക് അറിയില്ല ! അഞ്ച് ദിവസംകൊണ്ട് ഇത്രയും അധികം പടങ്ങള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ? അതും മലയാളം അറിയാത്ത ആള്‍ ! കിളി പോയിട്ടുണ്ടാകും അയാളുടെ,' ഷൈന്‍ ടോം ചാക്കോ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കമ്മ്യൂണിസ്റ്റിന് കറുപ്പ് കാണുമ്പോള്‍ ഇപ്പൊ അലര്‍ജി'; കുറിപ്പുമായി സംവിധായകന്‍ അഖില്‍ മാരാര്‍