ദുൽഖറും മമ്മൂട്ടിയും ഒരിക്കലും എന്നെ മാറ്റിനിർത്തിയിട്ടില്ല: ഷൈൻ ടോം ചാക്കോ

നിഹാരിക കെ എസ്
ബുധന്‍, 13 നവം‌ബര്‍ 2024 (12:30 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. കരിയറിലെ മികച്ച ഫേസിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. കാലാഘട്ടത്തിനനുസരിച്ച് അപ്‌ഡേറ്റഡാകാൻ കഴിയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സിനിമ സെലക്ഷൻ ദുൽഖറിന് ഇല്ലെന്ന് പറയുന്നവർ അടുത്തിടെ റിലീസ് ആയ ലക്കി ഭാസ്കർ ഒന്ന് കാണുന്നത് നല്ലതായിരിക്കും എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. മമ്മൂട്ടിക്കും ദുൽഖറിനും ഒപ്പം ഒന്നിൽ കൂടുതൽ തവണ അഭിനയിച്ച ആളാണ് ഷൈൻ ടോം ചാക്കോ. ഇരുവർക്കുമൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ഷൈൻ.
 
ദുൽഖർ സൽമാൻ എന്നും തന്നോട് ഒരുപോലെയാണ് പെരുമാറിയിട്ടുള്ളതെന്നും അവന്റെ സ്വഭാവത്തിൽ ഇന്നുവരെ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഷൈൻ പറയുന്നു. കമ്മട്ടിപ്പാടം, കുറുപ്പ് എന്നീ സിനിമകൾ തമ്മിൽ കുറച്ച് വർഷങ്ങളുടെ അന്തരം ഉണ്ടെങ്കിലും ആ ഗ്യാപ്പ് ഒന്നും ദുൽഖറിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നില്ലെന്നും അന്നും ഇന്നും ദുൽഖർ തന്നോട് വളരെ മാന്യതയോടും സൗമ്യതയോടും കൂടിയാണ് പെരുമാറിയതെന്നും ഷൈൻ പറയുന്നു. ക്ലബ് എഫ്.എമ്മിനോടായിരുന്നു ഷൈൻ ടോമിന്റെ പ്രതികരണം.
 
ഷൈൻ ടോം നായകനായ അടി എന്ന ചിത്രം നിർമിച്ചത് ദുൽഖർ സൽമാൻ ആയിരുന്നു. ദുൽഖറിന് ശരിക്കും അതിന്റെ ആവശ്യം പോലും ഉണ്ടായിരുന്നില്ലെന്ന് ഷൈൻ പറയുന്നു. തനിക്കെതിരെ കേസ് വന്നെങ്കിലും അതിനു ശേഷവും ദുൽഖറിന്റെ സൈഡിൽ നിന്ന് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ദുൽഖറിനെ പോലെ തന്നെ മമ്മൂട്ടിയും തന്നെ ചേർത്തുനിർത്തിയിട്ടേ ഉള്ളൂ എന്നും ഷൈൻ ടോം പറയുന്നു. തന്റെ കേസിനെ കുറിച്ച് ഇതുവരെ ഒന്നും ചോദിച്ചിട്ടില്ലെന്നും മമ്മൂട്ടി തന്നെ കെട്ടിപ്പിടിക്കുകയൊക്കെ ചെയ്തിട്ടുണ്ടെന്നും ഷൈൻ കൂട്ടിച്ചെർത്തു. താൻ ആയിട്ട് ഒഴിഞ്ഞുമാറുമ്പോഴും അവരായിട്ട് തന്നെ ചേർത്തുപിടിച്ചിട്ടേ ഉള്ളൂ എന്നാണ് ഷൈന്റെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments