Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു വാര്യർ ഔട്ട്, പകരം യുവനടി; ആ മമ്മൂട്ടി ചിത്രത്തിൽ സംഭവിച്ചത്

Oru Maravathoor Kanav

നിഹാരിക കെ എസ്

, ചൊവ്വ, 12 നവം‌ബര്‍ 2024 (12:20 IST)
ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. നടന്‍ ശ്രീനിവാസനായിരുന്നു സിനിമയ്ക്ക് കഥയൊരുക്കിയത്. നിർമാതാവും ശ്രീനിവാസനും മുന്നോട്ട് വരികയും ഫ്രീ ഡേറ്റ് മമ്മൂട്ടി നൽകുകയും ചെയ്തപ്പോൾ സംഭവിച്ച സിനിമയാണ് ഒരു മറവത്തൂർ കനവ്. ഇതിൽ ദിവ്യ ഉണ്ണി ആയിരുന്നു മമ്മൂട്ടിയുടെ നായിക. എന്നാൽ, ദിവ്യ ഉണ്ണി ആയിരുന്നില്ല നായിക ആകേണ്ടിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും വരെ മഞ്ജു വാര്യരെ ആയിരുന്നു നായിക ആയി തീരുമാനിച്ചിരുന്നത്. സംവിധായകൻ ലാൽ ജോസ് തന്നെയാണ് ഇക്കാര്യം മുൻപൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.
 
കാസ്റ്റിംഗ് എല്ലാം പൂര്‍ത്തിയായി അവസാന നിമിഷത്തിലാണ് മഞ്ജുവിന് പിന്മാറേണ്ടതായിട്ട് വന്നത്. അതിന് കാരണം നടിയുടെ പിതാവിന്റെ നിര്‍ബന്ധം ആയിരുന്നു. ലാൽ ജോസും ദിലീപും തമ്മിലുള്ള സൗഹൃദമാണ് മഞ്ജുവിന്റെ അച്ഛന് ആശയക്കുഴപ്പമുണ്ടാക്കിയത്. ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് നായികയായി മഞ്ജു ഉണ്ടാവില്ലെന്ന് പറഞ്ഞു. ഇതോടെയാണ് ദിവ്യ ഉണ്ണി നായികയായി എത്തിയത്.  
 
'സിനിമയുടെ കഥ തീരുമാനമായി. ചിത്രത്തില്‍ ആരൊക്കെ അഭിനയിക്കുമെന്ന ഘട്ടമാണ്. അങ്ങനെ മോഹിനിയും ബിജു മേനോനും ഭാര്യ ഭര്‍ത്താക്കന്മാരാണ്. അവര്‍ മറവത്തൂരില്‍ കൃഷി ചെയ്യാന്‍ വേണ്ടി വരുന്നു. മുത്തശ്ശിയായി സുകുമാരി ചേച്ചിയെയും ഫൈനലൈസ് ചെയ്യുന്നു. മുത്തശ്ശിയുടെ പേരക്കുട്ടിയായി മഞ്ജു വാര്യരെയും തീരുമാനിച്ചു. ചിത്രത്തില്‍ ബിജു മേനോന്റെ ജ്യോഷ്ഠനായിട്ട് വരുന്ന ക്യാരക്ടര്‍ മമ്മൂട്ടിയുടേതാണ്. അങ്ങനെ സിനിമയുടെ മേജര്‍ കാസ്റ്റിങ്ങ് ഓക്കെ കഴിഞ്ഞു. പക്ഷേ ഷൂട്ടിങ്ങ് തുടങ്ങാറായപ്പോള്‍ മഞ്ജുവിന്റെ അച്ഛന്‍ ഈ സിനിമയില്‍ നിന്ന് പിന്മാറുകയാണെന്നും ചെയ്യാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു.
 
അതിന്റെ കാരണമായി പുള്ളി പേഴ്സണല്‍ ആയിട്ടുള്ള സര്‍ക്കിളില്‍ പറഞ്ഞത് ലാൽ ജോസിന് ദിലീപുമായിട്ടുള്ള സൗഹൃദമാണെന്നാണ്. അവിടെ മഞ്ജു വന്നാല്‍ ദിലീപ് അവിടെ ലാൽ ജോസിന്റെ സെറ്റിലേക്ക് സുഹൃത്തെന്ന നിലയില്‍ വരും. ലാൽ ജോസ് അതിനുള്ള അവസരമുണ്ടാക്കി കൊടുക്കും. എന്നൊക്കെ അദ്ദേഹം ഭയന്നു. അങ്ങനെ ഇമ്മിഡിയേറ്റ് ആയിട്ട് അടുത്ത ഓപ്ഷന്‍ എന്താണെന്ന് ആലോചിച്ചു. അങ്ങനെയാണ് ദിവ്യ ഉണ്ണി നായികയായി എത്തിയതെന്നാണ്', ലാല്‍ ജോസ് പറയുന്നത്.
 
അതേസമയം, ലാൽ ജോസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി. അച്ഛനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചില്ലേ, അച്ഛന്‍ ശരിക്കും ദീര്‍ഘവീഷ്ണം ഉള്ള ആളായിരുന്നു എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവ്യ ഉണ്ണി വേണ്ടെന്ന് മമ്മൂട്ടി, പകരം നിർദേശിച്ചത് റോജയെ; പറ്റില്ലെന്ന് സംവിധായകൻ