Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദര്‍ശന്റെ ഒരു മാസ്റ്റര്‍പീസ്, 'തേന്മാവിന്‍ കൊമ്പത്ത്' ഓര്‍മ്മകളില്‍ ശോഭന

പ്രിയദര്‍ശന്റെ ഒരു മാസ്റ്റര്‍പീസ്, 'തേന്മാവിന്‍ കൊമ്പത്ത്' ഓര്‍മ്മകളില്‍ ശോഭന

കെ ആര്‍ അനൂപ്

, വെള്ളി, 19 നവം‌ബര്‍ 2021 (08:54 IST)
'തേന്‍മാവിന്‍ കൊമ്പത്ത് എന്ന ഒറ്റ സിനിമ മതി ആനന്ദ് സാര്‍ നിങ്ങളെ മറക്കാതിരിക്കാന്‍'- പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദിന്റെ മരണവാര്‍ത്ത കേട്ടയുടന്‍ സംവിധായകന്‍ പ്രജേഷ് സെന്‍ എഴുതിയത്. ആനന്ദിന്റെ ഓര്‍മ്മകളിലാണ് നടി ശോഭന. തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹം എടുത്ത ഒരു ചിത്രവും നടി പങ്കുവെച്ചു.
 
'എത്ര മനോഹരമായ നിറങ്ങള്‍!ഫോട്ടോഗ്രാഫി ഡയറക്ടര്‍ ശ്രീ ആനന്ദിനെ അനുസ്മരിക്കുന്നു.തേന്‍മാവിന്‍ കൊമ്പത്ത് പ്രിയദര്‍ശന്റെ ഒരു മാസ്റ്റര്‍പീസ്'- ശോഭന കുറിച്ചു.
ഹൃദയസ്തംഭനം മൂലം 54 വയസ്സുള്ള ആനന്ദ് ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു അന്തരിച്ചത്.
 
1994ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിച്ചത് പ്രിയദര്‍ശനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിനക്ക് 39 വയസല്ലേ ആയിട്ടുള്ളൂ, മറ്റൊരു വിവാഹം കഴിച്ചൂടെ'; സുകുമാരന്റെ മരണശേഷം താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് മല്ലിക