Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിൽ ഷാരൂഖിനും അടി കിട്ടി, പത്താൻ കളക്ഷൻ റെക്കോർഡ് വെട്ടിച്ച് ശ്രദ്ധ കപൂർ ചിത്രം സ്ത്രീ 2

Pathan, Stree 2

അഭിറാം മനോഹർ

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (15:49 IST)
Pathan, Stree 2
ബോളിവുഡില്‍ സര്‍പ്രൈസ് ഹിറ്റായി ശ്രദ്ധ കപൂര്‍ പ്രധാന വേഷത്തിലെത്തിയ ഹൊറര്‍ കോമശി സിനിമയായ സ്ത്രീ 2. ഹിന്ദി ബോക്‌സോഫീസില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത സിനിമ ഇപ്പോള്‍ ഷാറൂഖ് ഖാന്‍ സിനിമയായ പത്താന്റെ ഹിന്ദി ബോക്‌സോഫീസ് കളക്ഷനും മറികടന്നിരിക്കുകയാണ്.
 
ശനിയാഴ്ച വരെ ഹിന്ദി ബോക്‌സോഫീസില്‍ നിന്ന് മാത്രം 516.25 കോടി രൂപയാണ് സിനിമ  കളക്ട് ചെയ്തിരുന്നത്. ഷാറൂഖ് സിനിമയായ പത്താന്റെ 524.53 കോടി രൂപ കളക്ഷന്‍ സ്ത്രീ 2 ഞായറാഴ്ച മറികടന്നതായാണ് ട്രാക്കര്‍മാര്‍ പറയുന്നത്. നിലവില്‍ 582.31 ഹിന്ദി ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയ ഷാറൂഖ് സിനിമയായ ജവാനാണ് കളക്ഷനില്‍ മുന്നിലുള്ളത്. ഈ റെക്കോര്‍ഡും സ്ത്രീ 2 തകര്‍ക്കാന്‍ സാധ്യതയേറെയാണ്.
 
സ്ത്രീ2 വിന് മത്സരത്തിന് മറ്റ് സിനിമകള്‍ ഒന്നും ഇല്ലാ എന്നതാണ് സിനിമയ്ക്ക് മികച്ച കളക്ഷന്‍ തുടര്‍ച്ചയായി ലഭിക്കാന്‍ കാരണം. സെപ്റ്റംബര്‍ 13ന് ഹന്‍സാല്‍ മെഹ്ത്തയുടെ കരീന കപൂര്‍ സിനിമയായ ബക്കിംഗ് ഹാം മര്‍ഡേഴ്‌സാകും ഇനി സ്ത്രീക്ക് വെല്ലുവിളിയാവുക.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്ഷയ് കുമാറിന്റെ തലവര തെളിയുമോ? 14 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശനൊപ്പം വീണ്ടും