Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ധാര്‍ത്ഥ് ശുക്ലയുടെ ശരീരത്തില്‍ മുറിപ്പാടുകളില്ല; മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍

Sidharth Shukla
, വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (14:47 IST)
ബിഗ്‌ബോസ് താരവും നടനുമായ സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് താരത്തിന്റെ മരണത്തിനു കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിദ്ധാര്‍ത്ഥ് ശുക്ലയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ സൂചനകളോ മുറിപ്പാടുകളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാനസിക സമ്മര്‍ദങ്ങളൊന്നും സിദ്ധാര്‍ത്ഥിന് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വീട്ടുകാരും പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അന്വേഷണസംഘവും ആവശ്യപ്പെട്ടു. ഹൃദയാഘാതത്തിനു കാരണം എന്താണെന്ന് വൈദ്യസംഘം അന്വേഷിക്കുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിക്ക് സപ്തതി